5ജി ഉടന്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കില്ലെന്ന് ടെലികോം കമ്പനികള്‍

Posted on: January 2, 2023

ന്യൂഡല്‍ഹി: 5ജി സേവനങ്ങള്‍ക്കായി ഉടനൊന്നും താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കില്ലെന്ന് ടെലികോം കമ്പനികള്‍. നിലവിലെ 4ജി പ്ലാനില്‍ 5ജി സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍ന്നേക്കും. 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ കുറവായതുകൊണ്ട് തന്നെ പ്രത്യേക പ്ലാനുകള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കില്ലെന്നാണ് വിലയിരുത്തല്‍.

4ജിയെ അപേക്ഷിച്ച് 5ജി വേഗത കൂടുതലാണെങ്കിലും യൂസര്‍ എക്‌സ്പീരിയന്‍സില്‍ കാര്യമായ മാറ്റമുണ്ടാകു
ന്നില്ല എന്നതാണ് മറ്റൊരു കാരണം. നിലവില്‍ രാജ്യത്തെ ആകെ സ്മാര്‍ട്ട്‌ഫോണുകളില്‍ 12 ശതമാനം മാത്ര
മാണ് 5ജി പിന്തുണയുള്ളത്. ഈ സാഹചര്യത്തില്‍ സാധാരണ ഉപയോക്താക്കള്‍ക്കിടയില്‍ 5ജിയില്‍ നിന്നുള്ളവരുമാന സാധ്യത കുറവാണെന്നാണ് എയര്‍ടെല്ലിന്റെ നിഗമനം.

ഭാരതി എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ നല്‍കുന്നത്. 4ജി പാക്കെജ് ചാ
ര്‍ജ് ചെയ്യുന്ന എല്ലാവര്‍ക്കും ഇരുകമ്പനികളും 5ജി നല്‍കുന്നുണ്ട്. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശ
ങ്ങളിലുമാണ് ഇപ്പോള്‍ 5ജി ലഭിക്കുന്നത്. 2023ല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിങ്ങിനാവും ടെലികോം കമ്പനികള്‍ പ്രാധാന്യം നല്‍കുക.

 

TAGS: 5G | Telicom Companies |