ഇന്നു മുതല്‍ കേരളത്തിലാകെ എയര്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ

Posted on: January 15, 2024

കൊച്ചി : എയര്‍ സേവനങ്ങള്‍ ഇന്നു മുതല്‍ കേരളത്തിലാകെ വ്യാപിപ്പിക്കുമെന്നു റിലയന്‍സ് ജിയോ. സംസ്ഥാനത്തു തിരുവനന്തപുരം നഗരത്തില്‍ മാത്രമായിരുന്നു ജിയോഎയര്‍ ഫൈബര്‍ ലഭ്യമായിരുന്നത്. ജിയോ എയര്‍ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡേറ്റ 599 രൂപയ്ക്കു ലഭ്യമാകും.

100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ 16 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കും. മറ്റു രണ്ടു പ്ലാനുകളില്‍ 14 ഒടിടി ആപ്പുകള്‍ ലഭ്യമാണന്നും അധികൃതര്‍ അറിയിച്ചു.

ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് എന്നിവയില്‍ ആപ്പുകള്‍ ഉപയോഗിക്കാം, 550ലേറെ ഡിജിറ്റല്‍ ടിവിചാനലുകള്‍, ഇന്‍ഡോര്‍വൈഫൈ സേവനം എന്നിവ ലഭിക്കും.

TAGS: Jio |