ഗൂഗിൾ ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപിച്ചേക്കും

Posted on: July 15, 2020

മുംബൈ : ജിയോ പ്ലാറ്റ്‌ഫോംസിൽ ഗൂഗിൾ 400 കോടി ഡോളർ (30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 75,000 കോടി മുതൽമുടക്കുമെന്ന് കഴിഞ്ഞ ദിവസം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ കമ്പനികളിലെ ഓഹരി നിക്ഷേപവും പ്രഖ്യാപനത്തിൽ പരാമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലൂംബെർഗിന്റ് റിപ്പോർട്ട് പുറത്തുവന്നത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മുംബൈയിൽ നടക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഫേസ് ബുക്ക് ഉൾപ്പടെ 14 നിക്ഷേപകരിൽ നിന്ന് ജിയോ പ്ലാറ്റ്‌ഫോംസ് 1,18 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു.

TAGS: Google | Jio | Jio Platforms |