കെഎസ്ആര്‍ടിസി ഗവി യാത്രയ്ക്ക് 500 രൂപ കൂട്ടി

Posted on: April 29, 2024

പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) തീരുമാനം മേയ് ഒന്നു മുതല്‍ നടപ്പാകും.

പത്തനംതിട്ടയില്‍ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉള്‍പ്പെടെ നിലവില്‍ 1300 രൂപയാണ് ഈടാക്കിയിരുന്നത്. കൊച്ചുപമ്പയില്‍ 2 കിലോമീറ്റര്‍ ട്രെക്കിങ് പുതുതായി ഉള്‍പ്പെടുത്തിയതാണു നിരക്ക് കൂട്ടാന്‍ കാരണമായി പറയുന്നത്. ട്രെക്കിങ്ങിനു പോകാത്തവരും പണം അടയ്ക്കണം.

TAGS: KSRTC |