പവൻ കപൂർ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

Posted on: August 28, 2019

അബുദാബി : യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി പവൻ കപൂറിനെ നിയമിച്ചു. 1990 ബാച്ച് ഐഎഫ്എസ് ഓഫീസറാണ്. ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. നവദീപ് സിംഗ് സുരിയായിരുന്നു 2016 മുതൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ.

പവൻ കപൂർ നേരത്തെ റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങളിൽ നയതന്ത്രപ്രതിനിധിയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ട്.