യു. എ. ഇ. യില്‍ 13 മേഖലകളില്‍ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം

Posted on: July 3, 2019

ദുബായ് : 13 മേഖലകളിലായി 122 വാണിജ്യ ഇടപാടുകളില്‍ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യു.എ.ഇ. മന്ത്രിസഭായോഗം തീരുമാനിച്ചു.

പുതിയ നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാനമായ മേഖലകളില്‍ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം നല്‍കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.

പുനരുപയോഗ ഈര്‍ജം, ബഹിരാകാശം, കൃഷി, നിര്‍മാണം, വ്യവസായം തുടങ്ങിയവയാണ് നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം ലഭിക്കുന്ന മേഖലകള്‍. സൗരോര്‍ജ പാനലുകളുടെ നിര്‍മാണം, പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍, ഹൈബ്രീഡ് പവര്‍ പ്ലാന്റുകള്‍ തുടങ്ങിയവയില്‍ വിദേശികള്‍ക്ക് നൂറുശതമാനം നിക്ഷേപം നടത്താം.

ഇ-കൊമേഴ്‌സ് ട്രാന്‍സ്‌പോര്‍ട്ട്, സപ്ലൈ, ചെയിന്‍, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലും നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കും. ഹോസ്പിറ്റാലിറ്റി, ഭാക്ഷ്യ മേഖല, വാര്‍ത്താവിതരണവും വിനിമയവും, ശാസ്ത്രസാങ്കേതിക പ്രവര്‍ത്തനങ്ങള്‍. ഗവേഷണത്തിനുള്ള ലബോറട്ടറികള്‍, വിദ്യാഭ്യാസമേഖല, ആരോഗ്യം, വിനോദം തുടങ്ങിയ മേഖലകളിലും വിദേശ നിക്ഷേപവും ഉടമസ്ഥാവകാശവും അനുവദിച്ചിട്ടുണ്ട്.

TAGS: UAE |