യുഎഇയിൽ സമ്പൂർണ യാത്രാനിയന്ത്രണം

Posted on: April 4, 2020

ദുബായ് : യുഎഇയിൽ ഇന്ന് മുതൽ രണ്ട് ആഴ്ച്ചത്തേക്ക് സമ്പൂർണ യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്നു രാത്രി എട്ടു മുതൽ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ മാസ്‌ക്ക് ധരിക്കണം. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമെ പുറത്തിറങ്ങാനാകു. വിലക്ക് ലംഘിച്ചാൽ 1000 ദിർഹം പിഴചുമത്തും.

അവശ്യസർവീസുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ രാത്രിമാത്രമായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. 24 മണിക്കൂറും അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും.

 

TAGS: Coronavirus | COVID-19 | UAE |