ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

Posted on: November 11, 2019

അബുദാബി: യു.എ.ഇ.യിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രോട്ടോക്കോള്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷിഹാബ് അല്‍ ഫഹീമിന് അധികാരപത്രം സമര്‍പ്പിച്ചു.

ഇന്ത്യ-യു.എ.ഇ. ബന്ധം ഊഷ്മളമായി നിലനിര്‍ത്തുന്നത് മികച്ച സേവനം ഉറപ്പാക്കാന്‍ കഴിയട്ടെയെന്ന് ഷിഹാബ് സ്ഥാനപതിയെ ആശംസിച്ചു. ദീര്‍ഘദര്‍ശിയായ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭരണത്തില്‍ യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് പവന്‍ കപൂര്‍ പറഞ്ഞു.

TAGS: Pavan Kapoor |