ഐ സി ഐ സി ഐ ഗ്രൂപ്പ് 12 കോടി സംഭാവന നൽകി

Posted on: November 3, 2014

ICICI-Bank-Branch-big

ജമ്മു-കാശ്മീർ, ആസാം, മേഘാലയ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐ സി ഐ സി ഐ ഗ്രൂപ്പ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 കോടി രൂപ സംഭാവന ചെയ്തു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള സഹകരണത്തിലൂടെ തങ്ങൾ രാഷ്ട്ര നിർമാണത്തിലും ആവശ്യമായവർക്ക് സഹായമെത്തിക്കുന്നതിലും വലിയ പങ്കാണു വഹിക്കുന്നതെന്ന് ഐ സി ഐ സി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ചന്ദാ കൊച്ചാർ ചൂണ്ടിക്കാട്ടി.