ജ്യോതി ലാബ് കാഷ്മീരിന് 40 ലക്ഷം നൽകി

Posted on: November 12, 2014

Jyothi-Lab-Logo-CS

ഉജാല ഉൾപ്പെടെ നിരവധി ജനപ്രിയ ഉത്പന്നങ്ങളുടെ നിർമാതാക്കളായ ജ്യോതി ലബോറട്ടറീസ് 40 ലക്ഷം രൂപ ജമ്മു കാഷ്മീരിലെ പ്രളയബാധിതർക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ഈ തുകയിൽ ഉൾപ്പെടുന്നു. ഫിക്കി വഴിയാണ് തുക കൈമാറിയത്.

ജ്യോതി ലബോറട്ടറീസ് സിസ്റ്റം മേധാവി രവി റസ്ദാൻ ഡൽഹിയിൽ ചെക്ക് ഫിക്കി സെക്രട്ടറി ജനറൽ ഡോ. എ. ദിദാർ സിംഗിനെ ഏൽപ്പിച്ചു. ജമ്മു കാഷ്മീരിലെ സഹോദരരോട് സഹാനുഭൂതി കാണിക്കാനുള്ള ചുമതലയാണ് തങ്ങൾ നിറവേറ്റുന്നതെന്ന് ജ്യോതി ലബോറട്ടറീസ് ചെയർമാനും എം ഡി യുമായ എം പി രാമചന്ദ്രൻ പറഞ്ഞു.