ഐസിഐസിഐ ബാങ്കിന് സബ്‌സിഡിയറികളുടെ മൂലധനം

Posted on: April 2, 2015

ICICI-Bank-big

കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ വിദേശത്തെ സബ്‌സിഡിയറികളിൽ നിന്ന് മാതൃ സ്ഥാപനത്തിലേക്ക് മൂലധനം തിരികെ കൊണ്ടുവരാനുള്ള യത്‌നം പുരോഗതിയിൽ. ഐസിഐസിഐ ഗ്രൂപ്പിന്റെ മുലധനാടിത്തറ ശക്തമാക്കുന്നതിലൂടെ ഇക്വിറ്റി റിട്ടേൺ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ഐസിഐസിഐ ബാങ്ക് യുകെ യിൽനിന്ന് 100 ദശലക്ഷം യു എസ് ഡോളറിന്റെ മൂലധനം ഇങ്ങോട്ടു കൊണ്ടുവന്നു. ഇതേ സ്വഭാവത്തിലുള്ള ഐസിഐസിഐ ബാങ്ക് കാനഡയിൽ നിന്ന് 75 ദശലക്ഷം കനേഡിയൻ ഡോളറിന്റെ മുലധനവും കൊണ്ടുവരാൻ കഴിഞ്ഞു. തുടർന്ന് 2015 മാർച്ചിൽ ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിൽ ഐസിഐസിഐ ബാങ്ക് കാനഡയിൽ നിന്ന് 80 കനേഡിയൻ ഡോളറിന്റെയും ഐസിഐസിഐ ബാങ്ക് യുകെ യിൽനിന്ന് 75 ദശലക്ഷം യു എസ് ഡോളറിന്റെയും മൂലധന വ്യാപനം സാധ്യമായി.

TAGS: I C I C I Bank |