മാരുതി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2 കോടി നൽകി

Posted on: December 26, 2015

Maruti-Car-Plant-big

ന്യൂഡൽഹി : മാരുതി സുസുക്കി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭവാന നൽകി. ചെന്നൈയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് സംഭാവനയെന്ന് മാരുതി സുസുക്കി പത്രക്കുറിപ്പിൽ അറിയിച്ചു.

നേരത്തെ ബജാജ് ഗ്രൂപ്പ് തമിഴ്‌നാട്ടിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ സംഭാവന പ്രഖ്യാപിച്ചിരുന്നു.