വിമാനത്തിലെ പുകവലി എയർ ഏഷ്യ പൈലറ്റിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Posted on: September 12, 2017

ന്യൂഡൽഹി : വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് പുകവലിച്ച എയർ ഏഷ്യ ഇന്ത്യ പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഓഗസ്റ്റ് 31 മുതൽ മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ. കഴിഞ്ഞ മാസം യാത്രക്കാരില്ലാതെ ഹൈദരാബാദിൽ നിന്നും ന്യൂഡൽഹിയിലേക്ക് വിമാനം പറത്തിയ പൈലറ്റാണ് നിയമം ലംഘിച്ച് പുകവലിച്ചത്. ഡിജിസിഎയുടെ നടപടി എയർ ഏഷ്യ ഇന്ത്യ സ്വാഗതം ചെയ്തു.

ഒൻപത് വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലൊരു കുറ്റകൃത്യത്തിന് ഡിജിസിഎ നടപടിയെടുക്കുന്നത്. 1937 ലെ എയർക്രാഫ്റ്റ് നിയമത്തിലെ 25 ാം ചട്ടപ്രകാരമാണ് അച്ചടക്ക നടപടി.