വിമാനത്തിനുള്ളില്‍ ഫോട്ടോ, വീഡിയോ എടുക്കാമെന്ന് ഡിജിസിഎ

Posted on: September 14, 2020

ന്യൂഡല്‍ഹി : വിമാനത്തിനുള്ളില്‍ യാത്രക്കാരനു ഫോട്ടോ എടുക്കാനും  വീഡിയോ റെക്കോര്‍ഡ് ചെയ്യാനും തടസ്സമില്ലന്ന് ഡി ജി സി എ യുടെ  വിശദീകരണം. എന്നാല്‍ വിമാനത്തിന്റെ സുഗകമായ പറക്കലിനെ തടസ്സപ്പെടുത്തുന്ന റെക്കോർഡിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

ജീവനക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ നിയമങ്ങളെ ലംഘിച്ചാലും നടപടിയെടുക്കും. ഫോട്ടോ എടുക്കാന്‍ ആരെയെങ്കിലും അനുവദിച്ചാല്‍ ആ വിമാനം രണ്ടാഴ്ച്ച ആ റൂട്ടില്‍ പറക്കാന്‍ അനുവദിക്കില്ലെന്ന് ശനിയാഴ്ച ഡയറക്ടന്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  നൽകിയ
മുന്നറിയിപ്പിനു പിന്നാലെയാണ് ഈ തിരുത്ത്.

കഴിഞ്ഞ ആഴ്ച നടി  കങ്കണ റനാവത്‌ ചണ്ഡിഗഡില്‍ നിന്നു മുംബയിലേക്കു പോയ വിമാനത്തില്‍ നടിയുടെ സമീപത്തേക്കു പതികരണം തേടി ചാനല്‍ ലേഖകരും ക്യാമറകളും തിക്കിത്തിരക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനു പുറമേ വീഡിയോ റെക്കോർഡിംഗ്  നടന്നതായും പരാതിയുണ്ടായി. ഇതോടെ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയോട് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു.

 

TAGS: DGCA |