കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്

Posted on: April 25, 2024

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പും. ഇതിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ഇപ്പോള്‍ പ്രമോഷന്‍ മാത്രമാണ് ലക്ഷ്യമെങ്കിലും വാഹനം വഴിയുള്ള വില്‍പന തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങുമെന്ന് കരുതുന്നു.

ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഉത്പന്നങ്ങള്‍ യാത്രക്കാരുടെ അടുത്തേക്ക് എത്തിച്ച് വില്പന വര്‍ധിപ്പിക്കുന്നതിനാണ് പ്രമോഷന്‍ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും ജനപ്രിയ ഉത്പന്നങ്ങളായിരിക്കും വാഹനത്തിലുണ്ടാവുക. വാഹനത്തില്‍ തന്നെ പേയ്‌മെന്റും നടത്താം. രാജ്യാന്തര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍ ഹാളിലായിരിക്കും ഇലക്ട്രിക് സെയില്‍സ് വാന്‍ സര്‍വീസ് നടത്തുക.

ഇപ്പോള്‍ ചോക്കലേറ്റ്, പെര്‍ഫ്യൂമുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് വാഹനത്തിലുള്ളത്. മദ്യമുള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്പന നടത്തണമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനിരിക്കുന്നതേ ഉള്ളൂ. കൂടുതല്‍ വാഹനങ്ങള്‍ ഭാവിയില്‍ വാങ്ങാനും പദ്ധതിയുണ്ട

TAGS: Cial |