ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം ഇടിവ്

Posted on: May 7, 2021

മുംബൈ: ഏപ്രിലില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം കുറവാണുണ്ടായതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ കണക്കുകള്‍ വ്യക്തമാക്കി. 55- 56 ലക്ഷം യാത്രക്കാര്‍ മാത്രമാണ് ഏപ്രിലില്‍ വ്യോമമേഖലയെ ആശ്രയിച്ചത്.

മാര്‍ച്ചില്‍ 78 ലക്ഷം പേര്‍ യാതചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗവും യാത്ര നിയന്ത്രണങ്ങളുമാണ് യാതക്കാരുടെ എണ്ണം കുറയാന്‍ കാരണമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആദ്യമായി മേയ് മൂന്നിന് ആഭ്യന്തര യാതക്കാരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. 2021 ഫെബ്രുവരിക്ക് ശേഷംവിമാനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി.

മാര്‍ച്ചില്‍ 2300 വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത് ഏപ്രില്‍ മാസത്തില്‍ 2000 ആയി കുറഞ്ഞു. 2021 ഏപ്രില്‍ മാസത്തില്‍ വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 93 ആണ്. മാര്‍ച്ചില്‍ ഇത് 109 ആയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.