രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി

Posted on: May 29, 2021

ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ജൂണ്‍ 30 വരെയാണ് ഡിജിസിഎ വിലക്ക് നീട്ടിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാജ്യത്ത് കോവിഡ് അതിതീവ്രവ്യാപനം തുടരുകയാണ്. കോവിഡ് ഒന്നാം തരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്.

പ്രത്യേക വിമാന സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ അറിയിച്ചു. ചരക്കു നീക്കത്തിനു തടസമുണ്ടാവില്ല.