മൈക്രോസോഫ്റ്റ് ഈ മാസം 700 ജീവനക്കാരെ കുറയ്ക്കും

Posted on: January 21, 2017

ന്യൂയോർക്ക് : മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ച 2,850 പേരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു പുറമെ ഈ മാസം 700 ജീവനക്കാരെ കൂടി കുറയ്ക്കും. പിരിച്ചുവിടൽ മൊത്തത്തിലോ ഏതെങ്കിലും പ്രത്യേക വിഭാഗത്തിലാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മൈക്രോസോഫ്റ്റിൽ മൊത്തം 113,000 ജീവനക്കാരാണുള്ളത്. കഴിഞ്ഞ വർഷം ഏകദേശം 7,400 പേരെ പിരിച്ചുവിട്ടിരുന്നു. അതേസമയം ലിങ്ക്ഡ്ഇൻ ൽ 1,600 അവസരങ്ങൾ മൈക്രോസോഫ്റ്റ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്.