മൈക്രോസോഫ്റ്റ് ലാഭത്തില്‍ വര്‍ധന

Posted on: April 27, 2023

വാഷിംഗ്ടണ്‍ : മൈക്രോസോഫ്റ്റ് ജനുവരി-മാര്‍ച്ച് കാലയളവില്‍ ഒന്‍പത് ശതമാനം വര്‍ധനയോടെ 1830 കോടി ഡോളര്‍ ലാഭം നേടി. വരുമാനം 5290 കോടി ഡോളര്‍. വളര്‍ച്ച 7 ശതമാനം.

ഓപണ്‍ എഐയിലെ നിക്ഷേപവും ചാറ്റ്ജി പിടി പിന്തുണയോടെ ബിംഗ് ബ്രൗസര്‍ പരിഷ്‌കരിച്ചതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്ത് മൈക്രോസോഫ്റ്റിനെ മുന്‍നിരയിലേക്ക് എത്തിച്ചതാണ് കമ്പനിയുടെ വളര്‍ച്ചയെ സഹായിച്ച മുഖ്യഘടകങ്ങളിലൊന്ന്.

TAGS: Microsoft |