സാം ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ പുതിയ പദവി സ്വീകരിച്ചു

Posted on: November 21, 2023

ന്യൂയോര്‍ക്ക് : ചാറ്റ്ജിപിടി ഉടമകളായ ഓപ്പണ്‍എഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ പുതിയ പദവി സ്വീകരിച്ചു. നിര്‍മിതബുദ്ധി രംഗത്ത് പ്രവര്‍ത്തിക്കുന്ന പുതിയ സംഘത്തെ നയിക്കുക എന്ന ദൗത്യമാണ് സാം ഓള്‍ട്ട്മാന് നല്‍കുകയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

ഓള്‍ട്ട്മാന് പുറമേ ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഗ്രെഗ് ബോക്ക്മാനും ഓപ്പണ്‍എഐയിലെ മുന്‍ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് സംഘം. കമ്പനിയുടെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സംഘത്തിന് ഇവര്‍ നേതൃത്വം നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലഅറിയിച്ചു.

ഓപ്പണ്‍ എഐയുടെ പുതിയ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. ഓപ്പണ്‍ എഐയുമായുള്ള പങ്കാളിത്തം തുടരും.

TAGS: Microsoft | Sam Altman |