ബിംഗ് സേര്‍ച് എന്‍ജിനും എഡ്ജ് വെബ് ബ്രൗസറും അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

Posted on: February 9, 2023

സാന്‍ ഫ്രാന്‍സിസ്‌കോ : ഓപ്പണ്‍എഐ വികസിപ്പിച്ചെടുത്ത ചാറ്റ്ജി പിടി ചാറ്റ്‌ബോട്ട് ഉള്‍പ്പെടുത്തിയ ബിംഗ് സേര്‍ച് എന്‍ജിനും എഡ്ജ് വെബ് ബ്രൗസറും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ചാറ്റ്ജി പിടി ഉയര്‍ത്തുന്ന
വെല്ലുവിളി നേരിടാന്‍ ഗൂഗിള്‍ ചൊവ്വാഴ്ച ബാര്‍ഡ് എന്ന ചാറ്റ്‌ബോട്ട് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. ബിങ്ങിന്റെയും എഡ്ജിന്റെയും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ‘വെയ്റ്റ്‌ലിസ്റ്റി’ല്‍ ചേര്‍ന്നാല്‍വരും ദിവസങ്ങളില്‍ സേവനം ലഭ്യമാകും. തല്‍ക്കാലം പരീക്ഷിക്കാന്‍ www.bing.com/new സന്ദര്‍ശിക്കാം.

അതേസമയം, ബാര്‍ഡ് ചാറ്റ്‌ബോട്ട് മാര്‍ച്ച് ആദ്യം ഡവലപ്പര്‍ മാര്‍ക്കു ലഭ്യമാക്കുമെന്ന് ഗൂഗിള്‍അറിയിച്ചു. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയും ചാറ്റ്ജി പിടി ബദല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ചൈനീസ് സേര്‍ച്എന്‍ജിനായ ബെയ് നേരത്തെ ഏണി എന്ന ചാറ്റ്‌ബോട്ട് പ്രഖ്യാ പിച്ചിരുന്നു.

 

TAGS: Chatgpt | Microsoft |