തെലങ്കാനയില്‍ ഡേറ്റ സെന്ററുകള്‍ക്കായി 16000 കോടി കൂടി നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്

Posted on: January 20, 2023

ഹൈദരാബാദ് : മൈക്രോസോ ഫ്റ്റ് തെലങ്കാനയില്‍ ഡേറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ 16000 കോടി രൂപ കൂടി നിക്ഷേപിക്കും. നേരത്തേ പ്രഖ്യാപിച്ച മൂന്നെണ്ണത്തിനു പുറമേ മൂന്ന് ഡേറ്റാ സെന്റര്‍ കൂടി സ്ഥാപിക്കാനാണിതെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു പറഞ്ഞു.

സ്വിറ്റ്‌സര്‍ ലന്‍ഡിലെ ദാവോസിലുള്ള മൈക്രോസോഫ്റ്റ് കഫേയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2022 തുടക്കത്തിലാണ് 16000 കോടി രൂപ നിക്ഷേപമുള്ള ആദ്യമൂന്ന് ഡേറ്റാ സെന്റര്‍ പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. 10-15 വര്‍ഷത്തിനുള്ളില്‍ എല്ലാ സെന്ററുകളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

TAGS: Microsoft |