അരുൺ ശ്രീവാസ്തവ സിൻഡിക്കേറ്റ് ബാങ്ക് എംഡി

Posted on: May 15, 2015

Arun-Shrivastava-Big

ന്യൂഡൽഹി : സിൻഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അരുൺ ശ്രീവാസ്തവയെ നിയമിച്ചു. നിലവിൽ ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.

1979 ൽ ഓഫീസറായി ബാങ്ക് ഓഫ് ബറോഡയിൽ ജോലിയിൽ പ്രവേശിച്ച അരുൺ ശ്രീവാസ്തവ 34 വർഷം സേവനമനുഷ്ഠിച്ചു. ജനറൽ മാനേജരായിരിക്കെ 2013 ഓഗസ്റ്റ് മുതൽ ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറായി.