ബാങ്ക് ഒഫ് ഇന്ത്യയുടെ മണ്‍സൂണ്‍ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു

Posted on: July 31, 2023

കൊച്ചി : ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി മണ്‍സൂണ്‍കാല നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. 400 ദിവസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കു സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7,90% പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75% പലിശയും മറ്റുള്ളവര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്നു. ഇതിനോടൊപ്പം മിക്ക നിക്ഷേപങ്ങള്‍ക്കും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

നിലവില്‍ മികച്ച സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.60 പലിശ നിരക്കില്‍ ഭവന വായ്പകളും 8.85 പലിശ നിരക്കില്‍ വാഹനവായ്പകളും ബാങ്ക് ഒഫ് ഇന്ത്യയില്‍ ലഭ്യമാണ്. കൂടാതെ മറ്റു ബാങ്കുകളില്‍ ഭവന വായ്പയ്ക്ക് വെറും8.50 % പലിശ നിരക്കില്‍ ടേക്ക് ഓവര്‍ ചെയ്യുവാനുള്ള അവസരവുമുണ്ട്. കൂടാതെ വനിതകള്‍ക്കായി കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിച്ച മഹിള സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയും ബാങ്ക് ഒഫ് ഇന്ത്യയുടെ എല്ലാ ശാഖകളില്‍നിന്നും ലഭ്യമാണ്.

മിനിമം ആയിരം രൂപയില്‍ തുടങ്ങുന്ന പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന 7.50 % പലിശ നിരക്കുള്ള പരിമിത കാല നിക്ഷേപ പദ്ധതി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചതു ബാങ്ക് ഒഫ് ഇന്ത്യയാണ്. കൂടാതെ കേന്ദ്ര ഗവണ്‍മെന്റ് നിക്ഷേപ പദ്ധതികളായ PPF, 10 വയസ് വരെയുള്ള പെണ്‍ കുട്ടികള്‍ക്കായുള്ള സുകന്യസമൃദ്ധി പദ്ധതി നാഷണല്‍പെന്‍ഷന്‍ സ്‌കീം റിസര്‍വ്ബാങ്ക് ഒഫ് ഇന്ത്യയുടെ ബോണ്ടുകള്‍, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം, പെന്‍ഷന്‍ സ്‌കീമുകള്‍, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ സ്്കീമുകളും ബാങ്ക് ഓഫ് ഇന്ത്യ വഴി ലഭ്യമാണ്.

 

TAGS: Bank Of India |