ബാങ്ക് ഓഫ് ബറോഡ കറന്റ് അക്കൗണ്ട് പാക്കേജ് തുടങ്ങി

Posted on: February 3, 2024

കൊച്ചി : ബാങ്ക് ഓഫ് ബറോഡ 7 പുതിയ വ്യത്യസ്ത കറന്റ് അക്കൗണ്ട് സേവനങ്ങളുടെ സമഗ്രമായ കറന്റ് അക്കൗണ്ട് പാക്കേജ് ആരംഭിച്ചു. എംഡിയും സിഇഒയുമായ ദേബദത്ത ചന്ദ് പാക്കേജ് പ്രകാശനം ചെയ്തു.

ബോബ് ലൈറ്റ് (വ്യക്തികള്‍ / ഏക ഉടമസ്ഥാവകാശം / ചെറുകിട ബിസിനസുകള്‍), ബോബ് വുമണ്‍ പവര്‍ ( വനിതാ സംരംഭകര്‍ ), ബോബ് സ്മാര്‍ട്ട് ( ഡിജിറ്റല്‍ ഇടപാടുകള്‍, ബിസിനസുകള്‍), ബോബ് ഗോള്‍ഡ് (ഇടത്തരം ബിസിനസുകള്‍), ബോബ് പ്ലാറ്റിനം, ബോബ് റോഡിയം, ബോബ് ഡയമണ്ട് (ഉയര്‍ന്ന ഇടപാട് ആവശ്യമായ വലിയ ബിസിനസുകള്‍) എന്നിവയാണ് പാക്കേജിലുള്ളത്.

TAGS: Bank Of Baroda |