ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Posted on: April 15, 2024

കോഴിക്കോട്: ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അമ്പതിനായിരം രൂപയ്ക്ക് ബോചെടി വാങ്ങി അദ്ദേഹം ബോചെ ടി ചലഞ്ചില്‍ പങ്കാളിയായി. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും.

ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യവാന് 10 ലക്ഷം രൂപയും കൂടാതെ 15000 പേര്‍ക്ക് 10000, 5000, 1000, 500, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. ദിവസേനയുള്ള നറുക്കെടുപ്പിന്റെ ഫലം ബോചെ ടി യുടെ വെബ്‌സൈറ്റിലും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലും ലഭ്യമാകും.