ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Posted on: March 30, 2024

കൊച്ചി : ഇന്ത്യന്‍ ധവള പിപ്ലവത്തിന്റെ പിതാവ് പദ്മഭൂഷണ്‍ ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റ് ആനന്ദ് (ഇര്‍മ) സര്‍വകലാശാലയില്‍ മുല്യാധിഷ്ഠിത വ്യവസായിക പഠനത്തിനായി ഇസാഫ് ചെയര്‍ സ്ഥാപിക്കാന്‍ ധാരണയായി. ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ മെറീന പോളും ഇര്‍മ ഡയറക്റ്റര്‍ ഡോ.
ഉമാകാന്ത് ദാസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ള പരിശീലനവും ഗവേഷണത്തിനുള്ള സഹായവും നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനെജ്‌മെന്റില്‍ മൂല്യാധിഷ്ഠിത വ്യവസായിക പഠനത്തിനായി ഇസാഫ് ചെയര്‍ അനുവദിച്ചത് ഇസാഫ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ഇസാഫ് ഗ്രൂപ്പ്സ്ഥാപകനും ഇസാഫാള്‍ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു. ഇസാഫിന്റെ 32 വര്‍ഷത്തെ ബൃഹത്തായ പാരമ്പര്യം മൂല്യാധിഷ്ഠിത വ്യാവസായിക പഠനമേഖലയ്ക്ക് കരുത്തുറ്റ മുതല്‍
ക്കൂട്ടാണ്. തുടര്‍ന്നും ഈ മേഖലയെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇസാഫിന് സാധിക്കും. ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ്ഡയറക്റ്റര്‍ മെറീന പോള്‍ പറഞ്ഞു.

രാജ്യവികസനത്തിനായുള്ള മൂല്യാധിഷ്ഠിത ബിസിനസുകളുടെ വളര്‍ച്ചയാണ് ഈ ഒത്തുചേരലിലൂടെ സാധ്യമാകുന്നതെന്ന് ഇര്‍മ ഡയറക്റ്റര്‍ ഡോ. ഉമാകാന്ത് ദാസ്പറഞ്ഞു.