കോണ്‍ഫിഡന്റ് ഗാര്‍ഡേനിയ ഉദ്ഘാടനം ചെയ്തു

Posted on: July 24, 2021

കൊച്ചി ; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റ സ്‌റ്റൈല്‍ ഹോം പ്രോജക്ടായ കൊച്ചി കാക്കനാട്ടെ കോണ്‍ഫിഡന്റ് ഗാര്‍ഡേനിയ ഉദ്ഘാടനം ചെയ്തു. ബജറ്റ് ഫ്രണ്ട്‌ലി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമാണ് ഗാര്‍ഡേനിയ. കാക്കനാട് ഇന്‍ഫോപാര്‍ക്കിനും സ്മാര്‍ട്ട് സിറ്റിക്കും സമീപമാണ് ഗാര്‍ഡേനിയ സ്ഥിതിചെയ്യുന്നത്.

പാര്‍ട്ടി ഹാള്‍, മള്‍ട്ടി പര്‍പ്പസ് ജിം, 24 മണിക്കൂര്‍ സെക്യൂരിറ്റി, ഗെയിംസ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഗാര്‍ഡേനിയയില്‍ ഒരുക്കിയിട്ടുള്ളത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റ മറ്റൊരു സ്‌റ്റൈല്‍ ഹോം പ്രോജക്റ്റായ ജോയിന്‍ വില്ലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 38 ലക്ഷം രൂപ മുതലാണ് വില.