കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സാന്ത്വനവുമായി കോൺഫിഡന്റ് ഗ്രൂപ്പ്

Posted on: April 17, 2021


കൊച്ചി : ലിവര്‍ മാറ്റിവയ്പ് ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് സാന്ത്വനവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. വേള്‍ഡ് കിഡ്‌നി ഡേയുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 11 ന് വൃക്ക രോഗികള്‍ക്കുവേണ്ടി ഡിസ്‌കൗണ്ട് റേറ്റില്‍ മെഡിസിനും ആശുപത്രികളുമായി സഹകരിച്ച് കുറഞ്ഞ ചെലവില്‍ ഡയാലിസിസ് നടത്തുവാനുമുള്ള പദ്ധതിക്ക് തുടക്കമിട്ടിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി വേള്‍ഡ് ലിവര്‍ ഡേ ഏപ്രില്‍ 19 ന്റെ ഭാഗമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ലിവര്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ 35 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ നല്‍കും. പ്രാര്‍ത്ഥന ക്രിട്ടിക്കല്‍കെയര്‍ ഫാര്‍മസിയില്‍ നിന്നും ഈ മാസം ഇരുപതുമുതല്‍ ലിവര്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് മെഡിസിന്‍ ലഭ്യമാകും. നിര്‍ധനരായകാന്‍സര്‍ രോഗികള്‍ക്കും സമാനമായ രീതിയില്‍ ബട്ടര്‍ ഫളെ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രാര്‍ത്ഥനാ കിട്ടിക്കല്‍ കെയര്‍ മെഡിസിന്‍സ് ഫാര്‍മസി (പി.സി.സി.എം ) എന്ന സംരംഭത്തിലൂടെ ആവശ്യമായ മരുന്നുകള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ നല്‍കിവരുന്നുണ്ട്.

10 മുതല്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. പ്രാര്‍ത്ഥനാ ക്രിട്ടിക്കല്‍ കെയര്‍ സെന്റര്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ തന്നെയാണ് വൃക്ക, ലിവര്‍ രോഗികള്‍ക്കും നല്‍കുന്നത്. ഏകദേശം രണ്ടായിരത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം നല്‍കാനും രണ്ടുകോടിയോളം രൂപയ്ക്കുള്ള മരുന്നുകള്‍ നല്‍കുവാനും പദ്ധതിയിലൂടെ സാധിച്ചു.

 

TAGS: Confident Group |