കോൺഫിഡന്റ് വൈറ്റ് ഹൗസ് ലേഞ്ചിംഗ് നടത്തി

Posted on: December 8, 2020

കൊച്ചി : കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കൊച്ചിയിലെ ഏറ്റവും പുതിയ പ്രോജക്ടായ കോണ്‍ഫിഡന്റ് വൈറ്റ്ഹൗസ് ലോഞ്ച് ചെയ്തു. കലൂര്‍ മെട്രോ സ്റ്റേഷനും ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനും മാതൃഭൂമി ജംഗ്ഷനും സമീപമായി സ്ഥിതിചെയ്യുന്ന വൈറ്റ്ഹൗസ് ഏറ്റവും മികച്ച അമിനിറ്റികളോടും സൗകര്യങ്ങളോടും കൂടിയതാണ്.

1,166 മുതല്‍ 1,630 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള 2, 3 ബി.എച്ച്.കെ. അപ്പാര്‍ട്ട്മെന്റുകളോടു കൂടിയതാണ് ഈ പ്രൊജക്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍, ആശുപത്രികള്‍, കോളേജുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും തൊട്ടടുത്തുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള 100 ശതമാനം പ്രൈവസി ഉറപ്പുനല്‍കുന്ന പ്രത്യേക സ്വിമ്മിംഗ് പൂള്‍ കോണ്‍ഫിഡന്റ് വൈറ്റ് ഹൗസിന്റെ സവിശേഷതകളില്‍ പ്രധാനമാണ്. 78 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില നിലവാരം ആരംഭിക്കുന്നത്. ജനുവരി ഏഴാം തീയതി 11 മണിക്ക് പ്രൊജക്ടിന്റെ ഭൂമി പൂജ നടത്തും.

ഇതിനു പുറമേ കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനു സമീപം വരുന്ന പ്രോജക്ടായ ഗ്രീന്‍വിച്ചിന്റെയും ലോഞ്ചിംഗ് നടന്നു. കോഴിക്കോട് കോട്ടൂളിയിലെ പുതിയ പ്രോജക്ടായ കോണ്‍ഫിഡന്റ് എക്സോട്ടിക്കയുടെ പണി ഉടന്‍ പൂര്‍ത്തിയാകും. തൃശ്ശൂര്‍ ക്രിസ്റ്റഫര്‍ നഗറിലെ കോണ്‍ഫിഡന്റ് മേപ്പിള്‍ എന്ന പുതിയ പ്രോജക്ടിന്റെ ലോഞ്ചിംഗും കഴിഞ്ഞ ആഴ്ച നടന്നു.

 

TAGS: Confident Group |