സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കാൻ റിലയൻസ് ജിയോ കെ.എസ്.ഐ.ഡി.സിയുമായി ധാരണ

Posted on: March 25, 2020

തിരുവനന്തപുരം : കേരളത്തിൽസോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി റിലയൻസ് ജിയോ ഇൻഫോകോമും കെ.എസ്.ഐ.ഡി.സിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണാപത്രം പ്രകാരം ജിയോ 33 മെഗാവാട്ട് സൗരാർജ്ജം ഉത്പാദിപ്പിക്കുന്നതിനായി കേരളത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനായി 300 കോടി രൂപ നിക്ഷേപിക്കും.

റിലയൻസ് ജിയോ കേരള മേധാവി കെ സി നരേന്ദ്രനും കെ.എസ്‌ഐ.ഡി.സി എംഡി. ജി രാജമണിക്യവും മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി മന്ത്രി, എം എം മണി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇലങ്കോവൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഈ വർഷം ജനുവരിയിൽ കൊച്ചിയിൽ നടന്ന അസെൻഡ് കേരളം 2020 ആഗോള നിക്ഷേപകരുടെ യോഗത്തിലാണ് ഈ പദ്ധതിയെക്കുറിച്ചുള്ള പ്രാരംഭ ചർച്ച തുടങ്ങിയത്.