സ്റ്റാര്‍ട്ടപ്പുകളുടെ വിപുലീകരണത്തിന് സ്‌കെയ്ക്ക് അപ് പദ്ധതിയിലൂടെ 50 ലക്ഷം വരെ ധനസഹായം

Posted on: October 31, 2022


തിരുവനന്തപുരം : സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്ത തലത്തിലേക്കുയരാന്‍ സഹായവുമായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലി
മിറ്റഡ് (കെഎസ്‌ഐഡിസി) അവതരിപ്പിച്ച സ്‌കെയ്ക്ക് അപ് പദ്ധതിയിലൂടെ 50 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. ഏഴ് ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പ തിരികെ അടക്കാന്‍ മൂന്നു വര്‍ഷം വരെ സമയം ലഭിക്കുന്ന രീതിയിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം ലഭ്യമാക്കുന്നത്.

പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് പൂര്‍ത്തിയാക്കി മതിയായ ട്രാന്‍സാക്ഷനുള്ള ഇന്നവേറ്റീവായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, വിപണിയില്‍ ലോഞ്ച് ചെയ്ത വരുമാനം നേടിത്തുടങ്ങിയ സംരം ഭങ്ങള്‍, കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കണം, ബാങ്ക്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ശേഖരിച്ച പ്രമോട്ടര്‍മാരുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് മികച്ചതായിരിക്കണം. പ്രമോട്ടര്‍മാരുടെ സിബില്‍ സ്‌കോര്‍ 650 പോയിന്റെങ്കിലും ഉണ്ടായിരിക്കണം, തുടങ്ങിയവയാണ് സ്‌കെയ്ല്‍ അപ് പദ്ധതിയിലൂടെ വായ്പ ലഭിക്കാന്‍ സംരംഭങ്ങള്‍ക്കുണ്ടായിരിക്കേണ്ട മാനദണ്ഡങ്ങള്‍.

ഷെയര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് (ഒമ്പത് ശതമാനം വരെ) ആയും വായ്പ നേടാനാകും. ഏഴു ശതമാനം സാധാരണ പലിശയായിരിക്കും വായ്പകള്‍ക്ക് കണക്കാക്കുക. മൂന്നു വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. 30 തവണകളായി തിരികെഅടക്കാം. ആറ് മാസത്തെ മൊറട്ടോറിയവും അനു
വദിക്കുന്നുണ്ട്. അപേക്ഷിക്കാന്‍ 04842323010 ഈനമ്പറില്‍ വിളിക്കണം.

 

TAGS: KSIDC |