ലോജിസ്റ്റിക്‌സ് ലീസിംഗ് 13 ദശലക്ഷം ചതുരശ്ര അടികടന്നു; വര്‍ഷാവര്‍ഷം 31% വളര്‍ച്ച

Posted on: August 13, 2019

ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സിബിആര്‍ഇ 2019 ആദ്യ പകുതിയിലെ ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാര്‍ക്കറ്റ് റിവ്യൂപുറത്തിറക്കി. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ലോജിസ്റ്റിക്‌സ് ലീംസിംഗില്‍ 13 ദശലക്ഷം ചതുരശ്രഅടി മറികടന്നുകൊണ്ട് വര്‍ഷാവര്‍ഷം 31% ത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 60% ത്തിലധികം ലീസിംഗ് പ്രവര്‍ത്തനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രംഗത്തെ മൊത്തം പ്രവര്‍ത്തനങ്ങളുടെ ഒഴുക്ക് 2020വരെ ഏകദേശം 60 ദശലക്ഷം ചതുരശ്ര അടിയായിരിക്കുമെന്നും വിതരണത്തിന്റെ കുറഞ്ഞത് 22 ദശലക്ഷം ചതുരശ്ര അടിയെങ്കിലും പ്രമുഖ കമ്പനികളില്‍ നിന്നുള്ളതായിരിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്& ആഫ്രിക്ക ചെയര്‍മാന്‍ & സിഇഒ അന്‍ഷുമാന്‍ മാഗസിന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞു.

2018 രണ്ടാം പകുതിക്ക് സമാനമായി ലോജിസ്റ്റിക്‌സ് രംഗത്തെ ഉണര്‍വ്വിന് നേതൃത്വം വഹിച്ചത് ചെറുകിട ഇടപാടുകാരാണ് (50,000 ചതുരശ്രഅടി). 2019 ആദ്യ പകുതിയില്‍ ലീസിംഗ് പ്രവര്‍ത്തനത്തിന്റെ ഏകദേശം 38%ആണ് ഈ മേഖലയുടെ സംഭാവന. ഇടത്തരം ഇടപാടുകളുടെ (50,000 ചതുരശ്രഅടിമുതല്‍ 100,000 ചതുരശ്രഅടിവരെ) വിഹിതം 2018 രണ്ടാം പകുതിയിലെ 26%ത്തില്‍ നിന്ന് 2019 ആദ്യ പകുതിയില്‍ 32% ആയി ഉയര്‍ന്നു. വന്‍കിട ഇടപാടുകള്‍ (100,000 ചതുരശ്രഅടിയിലധികം) 2019 ആദ്യ പകുതിയില്‍ ലീസിംഗ് പ്രവര്‍ത്തനത്തിന്റെ 30 ശതമാനം ആണിത്.

2019 ആദ്യ പകുതിയില്‍ തന്നെ ലീസിംഗ് ആക്ടിവിറ്റി 3പി.എല്‍. (56%), എന്‍ജിനീയറിംഗ് ആന്റ് മാനുഫാക്ടറിംഗ് മേഖലയില്‍ (6%) അധിക വളര്‍ച്ച െൈകവരിക്കാന്‍ കഴിഞ്ഞു. 2018 ആദ്യ പകുതിയില്‍ ആഭ്യന്തര കോര്‍പറേറ്റുകള്‍ക്കു നേടാന്‍ കഴിഞ്ഞ 67% ശതമാനം വളര്‍ച്ച എന്നത് നടപ്പുവര്‍ഷം 85% ശതമാനത്തിലെത്തി. മാത്രമല്ല ഈ വര്‍ഷം ഇതുവരെ 15 ദശലക്ഷം ചതുരശ്ര അടിയാണ് പുതുതായി കൂട്ടി ചേര്‍ക്കപ്പെട്ടത് സി.ആര്‍.ബി.ഇ. ഇന്ത്യ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അഡ്‌വൈസറി&ട്രാന്‍സാക്ഷന്‍ ജാസ്മിന്‍ സിംങ് പറഞ്ഞു.

സപ്ലൈയുടെ കാര്യത്തില്‍ 2018 അവസാനപാദത്തെ അപേക്ഷിച്ച് 2019 ആദ്യപാദത്തില്‍ 54% അധിക വളര്‍ച്ച നേടാന്‍ കഴിഞ്ഞു. 11 ദശലക്ഷം ചതുരശ്ര അടി പ്രൊജക്ടാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ മുബൈ, ചെന്നൈ, അഹമ്മബദാബാദ് എന്നിവടങ്ങളില്‍ 65% ജോലികളാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പ്രസ്തുത മേഖലയില്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ പോര്‍ട്ട് ഫോളിയോ വികസിപ്പിക്കുന്നത് 2019 ആദ്യ പകുതിയില്‍ തന്നെ വ്യക്തമാണ്.

വാടകയ്ക്കു നല്‍കുന്നവരുടെ സുസ്ഥിരമായ വികസന പദ്ധതികളാണ് കൂടുതല്‍ സ്ഥലം വാടകയ്ക്കു പോകാന്‍ അവസരമൊരുക്കിയത്. എന്‍.സി.ആറില്‍ എന്‍.എച്ച് 1, എന്‍.എച്ച്. 8 മേഖലകളില്‍ 5-40% വളര്‍ച്ചയാണ് നേടിയത്. ബാംഗ്‌ളുരുവിന്റെ കിഴക്കന്‍-പടിഞ്ഞാറ് ഇടനാഴികളില്‍ 3-24 ശതമാനവും, ഹൈദരാബാദ് തെക്കു-വടക്ക് ഇടനാഴികളില്‍12-18 ശതമാനവും 5-7 ശതമാനം ചെന്നൈയുടെ പടിഞ്ഞാറന്‍ ഇടനാഴി, വടക്കന്‍ ഇടനാഴിയിലും അഹമ്മദാബാദിലെ നാരോള്‍ മേഖലയില്‍ 3-6 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ നടപ്പു വര്‍ഷം ആദ്യപകുതിയില്‍തന്നെ കഴിഞ്ഞു.

TAGS: CBRE |