വിദ്യാര്‍ത്ഥികള്‍ക്കു താമസ സൗകര്യം 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപം എത്തും

Posted on: September 27, 2019

കൊച്ചി: ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുതുതായി ഉയര്‍ന്നു വരുന്ന മേഖലയായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസ സൗകര്യ രംഗത്ത് 2023 ഓടെ 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപം എത്തും. ആറു ലക്ഷം പേര്‍ക്കുള്ള പുതിയ സൗകര്യങ്ങളും ഇതോടൊപ്പം എത്തും. 2019 മുതല്‍ 2023 വരെ ഈ രംഗത്ത് 36 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സി.ബി.ആര്‍.ഇ. സ്റ്റുഡന്റ് അക്കമൊഡേഷന്‍ പ്രൊവൈഡേഴ്‌സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നു നടത്തിയ പഠനമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയാണ് റിപോര്‍ട്ട് പുറത്തിറക്കിയത്. സി.ബി.ആര്‍.ഇ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരീഷ് നായര്‍, സ്റ്റഡന്റ് അക്കമൊഡേഷന്‍ പ്രൊവൈഡേഴ്‌സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍വീന്‍ കൗശല്‍ മാഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

TAGS: CBRE |