സിബിആര്‍ഇയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

Posted on: October 24, 2019

കൊച്ചി: ലോകത്തിലെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഈസ്റ്റ് ഏഷ്യ ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ വിജയകരമായ 25 വര്‍ഷങ്ങളും നേതൃ സ്ഥാനവും ആഘോഷിച്ചു കൊണ്ടുള്ള പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.

സിബിആര്‍ഇ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും പ്രസിഡന്റുമായ റോബര്‍ട്ട് ഇ സുലെന്റികും ഇന്ത്യ, ദക്ഷിണ പൂര്‍വ്വേഷ്യാ, മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക സിഇഒയും ചെയര്‍മാനുമായ അന്‍ഷുമാന്‍ മാഗസിനും ചേര്‍ന്നാണ് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്.

ആദ്യത്തെ അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിബിആര്‍ഇ തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതി പ്രകാരമാണ് ഈ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി വളരും വിധം കഴിഞ്ഞ 25 വര്‍ഷത്തെ സിബിആര്‍ഇയുടെ വളര്‍ച്ചയും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റാമ്പ്.

പതിനായിരത്തിലേറെ തൊഴിലാളികളുള്ള സിബിആര്‍ഇ 20 ശതമാനത്തിലേറെ സംയോജിത വാര്‍ഷിക വളര്‍ച്ചയാണു കൈവരിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാ സുപ്രധാന പ്രദേശങ്ങളിലും സ്ഥാപനം അതിന്റെ പാദമുദ്ര പതിപ്പിച്ചിട്ടുമുണ്ട്. രാജ്യത്തിനകത്തും പുറത്തും അനിഷേധ്യ നേതൃസ്ഥാനം കൈവശമാക്കിയിട്ടുള്ള സിബിആര്‍ഇ ദേശീയ സമ്പദ് വ്യവസ്ഥയിലെ മിക്കവാറും എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ശക്തമായ ഉപഭോക്തൃ നിരയിലൂടെ ആഗോള അംഗീകാരവും നേടിയിട്ടുണ്ട്.

ഇന്ത്യയിലെ വിജയകരമായ 25 വര്‍ഷങ്ങളുടെ പേരില്‍ സിബിആര്‍ഇയുടെ മുഴുവന്‍ അംഗങ്ങളേയും അഭിനന്ദിക്കുന്നതായി ഈ അവസരത്തില്‍ പ്രതികരിച്ച സിബിആര്‍ഇ ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ റോബര്‍ട്ട് ഇ സുലെന്റിക് പറഞ്ഞു. ഇവരുടെ സേവനങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നതിനും ഇന്ത്യയിലെ തങ്ങളുടെ മേഖലയില്‍ ഉയര്‍ന്ന നിലവാരം സൃഷ്ടിക്കുന്നതിനും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

TAGS: CBRE |