ഹരിത റിയല്‍ എസ്റ്റേറ്റ് നിര്‍മാണത്തില്‍ സിഐഐ-സിബിആര്‍ഇ കോണ്‍ഫറന്‍സ്

Posted on: September 14, 2019

ന്യഡല്‍ഹി: സിഐഐ വിജ്ഞാന സഹകാരിയായ സിബിആര്‍ഇയുമായി ചേര്‍ന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജ്‌മെന്റില്‍ ഒമ്പതാമത് റീജണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ”ഹരിത റിയല്‍ എസ്റ്റേറ്റ് നിര്‍മാണം” എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ആശയം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ആശയവും രൂപകല്‍പ്പനയും സംസ്‌കാരവും പുനര്‍നിര്‍വചിക്കുന്ന സുസ്ഥിരമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും മാനേജ്‌മെന്റ് ഡൊമെയിനിലെ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

വാടകക്കാര്‍, നിക്ഷേപകര്‍, കരാറുകാര്‍, പ്രാദേശിക അധികാരികള്‍ എന്നിവരുമായി ബന്ധപ്പെട്ടതാണ് ഫെസിലിറ്റി മാനേജ്‌മെന്റ് നടത്തിപ്പ്. അതിനാല്‍, ഒരു കെട്ടിടത്തിന്റെ സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ മുന്‍നിരയിലുണ്ടാകേണ്ടതാണെന്നും ഹരിത ഗൃഹങ്ങള്‍ നിര്‍മിക്കുന്നതിലെ ഫസിലിറ്റി മാനേജ്‌മെന്റിന്റെ നിര്‍ണായക പങ്ക് നവീകരിക്കുന്നതിനാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്നും സിഐഐ ഡല്‍ഹി വൈസ് ചെയര്‍മാന്‍ ആദിത്യ ബെര്‍ളിയ പറഞ്ഞു.

പരിസ്ഥിതി ആഘാതം കണക്കിലെടുത്ത് നിര്‍മാണ തല ഫെസിലിറ്റി മാനേജ്‌മെന്റ് സജീവമാക്കേണ്ടത് പ്രധാനമാണെന്നും അടുത്ത തലമുറയിലെ റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണലു്െട സഹാനുഭൂതി, തന്ത്രപരമായ ചിന്ത, വാണിജ്യ വൈദഗ്ദ്ധ്യം, ആരോഗ്യകരമായ ഇന്‍ഡോര്‍ പരിസ്ഥിതി, കാര്യക്ഷമമായ ഊര്‍ജ്ജ ഉപയോഗം, പ്രവര്‍ത്തന ലാഭം എന്നിവയുമായി അടുപ്പമുള്ളവരായിരിക്കുമെന്നും ഫെസിലിറ്റി മാനേജര്‍മാരുടെ ഈ ഹരിത സമീപനം ഇവരുടെ പ്രവര്‍ത്തന മികവ് കൃത്യമായി പ്രതിഫലിക്കുമെന്നും സിബിആര്‍ഇ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടര്‍ രാജേഷ് പണ്ഡിറ്റ് പറഞ്ഞു.

TAGS: CBRE |