സി ബി ആർ ഇ കെയേഴ്സ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു

Posted on: October 23, 2019

കൊച്ചി : ലോകത്തിലെ മുൻനിര റിയൽ എസ്റ്റേറ്റ് കൺസൾട്ടിങ് സ്ഥാപനമായ സി ബി ആർ ഇ സൗത്ത് ഏഷ്യയുടെ ജീവകാരുണ്യ ഫൗണ്ടേഷനായ സി ബി ആർ ഇ കെയേഴ്സിന്റെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യ, പോഷകാഹാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സി ബി ആർ ഇ കെയേഴ്സ് നടത്തും.

സി ബി ആർ ഇ കെയേഴ്സിന്റെ ഇന്ത്യൻ പതിപ്പായ ഏക് പെഹാലിന്റെ പ്രവർത്തനങ്ങൾ സി ബി ആർ ഇ ഗ്രൂപ്പിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോബർട്ട് ഇ സുലെന്റികും ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ മിഡിൽ ഇസ്റ്റ് ആൻഡ് ആഫ്രിക്ക സിഇഒയും ചെയർമാനുമായ അൻഷുമാൻ മാഗസിനും ചേർന്നാണ് ഉദ്ഘാടനം ചെയ്തു.

TAGS: CBRE | CBRE Cares |