ക്രെഡായ് പ്രോപ്പർട്ടി പ്ലസ് എക്സ്പോയ്ക്ക് തുടക്കമായി

Posted on: December 14, 2018

ക്രെഡായ് പ്രോപ്പർട്ടി പ്ലസ് എക്‌സ്‌പോ കൊച്ചിയിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യുന്നു. ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ, ക്രെഡായ് കൊച്ചി പ്രസിഡണ്ട് പോൾ രാജ്, സെക്രട്ടറി രവി ജേക്കബ്, ട്രഷറർ റോയ് ജോസഫ്, വിഗ്ര കമ്പനിയുടെ പ്രതിനിധി ടോണി ജോസഫ് തുടങ്ങിയവർ സമീപം.

കൊച്ചി : ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രോപ്പർട്ടി എക്സ്പോയുടെ ഇരുപത്തിയേഴാമത് എഡിഷൻ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ചു. മേയർ സൗമിനി ജെയിൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ, ക്രെഡായ് കൊച്ചി പ്രസിഡണ്ട് പോൾ രാജ്, സെക്രട്ടറി രവി ജേക്കബ്, ട്രഷറർ റോയ് ജോസഫ്, വിഗ്ര കമ്പനിയുടെ പ്രതിനിധി ടോണി ജോസഫ് എന്നിവർ പങ്കെടുത്തു.

രാജ്യത്തെ മികച്ച ഹോം ബ്രാൻഡുകൾ പ്രദർശനത്തിനെത്തിയിട്ടുണ്ട്. ഇത്തവണ ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ പ്ലസ് എന്ന പേരിൽ കൂടുതൽ ഭവന ബ്രാൻഡുകളും ഏറ്റവും മികച്ച പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങൾ, പെയിന്റ്, സാനിറ്ററി ഫിറ്റിങ്‌സ്, ടൈൽസ്, കിച്ചൻ കാബിനറ്റുകൾ, ക്രോം ഫിറ്റിങ്‌സ് തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ളവയെല്ലാം ഒരു കുടക്കീഴിൽ ലഭിക്കും. രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയുള്ള പ്രദർശനത്തിൽ പ്രമുഖ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സാന്നിധ്യവുമുണ്ട്. എക്‌സ്‌പോ ഡിസംബർ 17 തിങ്കളാഴ്ച സമാപിക്കും.