കോവിഡ് ചികിത്സ കേന്ദ്രങ്ങൾക്ക് ക്രെഡായ് കൊച്ചി കിടക്കകൾ സംഭാവന ചെയ്തു

Posted on: August 2, 2020

കൊച്ചി : കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാ കേന്ദ്രങ്ങൾക്കായി ക്രെഡായ് കൊച്ചി 100 കിടക്കകളും തലയണകളും കിടക്കവിരികളും കട്ടിലുകളും സംഭാവന ചെയ്തു.

എറണാകുളം ജില്ലാ കളക്ടർ സുഹാസിന് ക്രെഡായ് കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രവി ജേക്കബ് ഉത്പന്നങ്ങൾ കൈമാറി. ക്രെഡായ് കേരള സിഇഒ സേതുനാഥ് ചടങ്ങിൽ സന്നിഹിതനായിരുന്നു.