ക്രെഡായ് കൊച്ചി പ്രോപ്പർട്ടി പ്ലസ് എക്‌സ്‌പോ 14 മുതൽ

Posted on: December 12, 2018

 

കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) കൊച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ക്രെഡായ് പ്രോപ്പർട്ടി എക്‌സ്‌പോയുടെ ഇരുപത്തിയേഴാമാത് എഡിഷൻ ഡിസംബർ 14 മുതൽ 16 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും.

പ്രമുഖ ബിൽഡർമാരുടെ 40 ൽ പരം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. കൂടാതെ രാജ്യത്തെ മികച്ച ഹോം ബ്രാൻഡുകളും പ്രദർശനത്തിനെത്തും. വിട്ര ആയിരിക്കും പ്രദർശനത്തിന്റെ പ്രധാന സ്‌പോൺസർ. സുമായ് പ്രി ഹങ് ഡോർസ് കോ-സ്‌പോൺസറും ഐസിഐസിഐ ബാങ്ക് ഹോം ലോൺസ് ബാങ്കിംഗ് പാർട്ണറുമാണ്. ഇത്തവണ ക്രെഡായ് പ്രോപ്പർട്ടി എക്‌സ്‌പോ പ്ലസ് എന്ന പേരിൽ കൂടുതൽ ഭവന ബ്രാൻഡുകളും ഏറ്റവും മികച്ച പദ്ധതികളും അവതരിപ്പിക്കും. ഗൃഹോപകരണങ്ങൾ, പെയിന്റ്, സാനിറ്ററി ഫിറ്റിംങ്‌സ്, ടൈൽസ്, കിച്ചൻ ക്യാബിനറ്റുകൾ, ക്രോം ഫിറ്റിങ്‌സ് തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ളവയെല്ലാം ഒരു കുടക്കീഴിൽ ലഭിക്കും.