അര്‍ബുദ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സയില്‍ 50% നിരക്കിളവുമായി ആസ്റ്റര്‍ മെഡ്സിറ്റി

Posted on: December 22, 2023

കൊച്ചി : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ബുദ രോഗികളുടെ റേഡിയേഷന്‍ ചികിത്സാ ചെലവ് പകുതിയായി കുറച്ച് ആസ്റ്റര്‍ മെഡ്സിറ്റി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള റഫറല്‍ ലെറ്ററുമായി വരുന്ന രോഗികള്‍ക്കും ഇളവ് ലഭിക്കും. അര്‍ഹരായവര്‍ക്ക് പി.ഇ.ടി (PET) സ്‌കാനിങ്ങും കുറഞ്ഞ നിരക്കില്‍ ചെയ്തുനല്‍കും. എല്ലാവര്‍ക്കും ഗുണമേന്മയുള്ള ചികിത്സയുറപ്പാക്കുന്നതിനുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നിരവധി രോഗികള്‍ക്ക് ആശ്വാസമേകുന്ന ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അര്‍ബുദരോഗികള്‍ക്ക് ഏറെ അത്യാവശ്യമുള്ള ചികിത്സയാണ് റേഡിയോതെറാപ്പി. കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം റേഡിയോ കിരണങ്ങള്‍ കടത്തിവിട്ട് സസൂക്ഷ്മം നശിപ്പിക്കുകയാണ് റേഡിയോതെറാപ്പിയില്‍ ചെയ്യുന്നത്. സ്റ്റീരിയോടാക്ടിക് റേഡിയോ സര്‍ജറി ഉള്‍പ്പെടെ, സ്റ്റീരിയോടാക്ടിക് റേഡിയേഷന്‍, ബ്രാക്കിതെറാപ്പി എന്നീ അത്യാധുനികവും സുരക്ഷിതവുമായ ചികിത്സാ സംവിധാനങ്ങളാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലഭ്യമായിട്ടുള്ളത്.

മെച്ചപ്പെട്ട ചികിത്സ കിട്ടുന്നതിന് രോഗികളുടെ സാമ്പത്തികാവസ്ഥ ഒരു തടസ്സമാകരുത് എന്നതാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ലക്ഷ്യമെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. എല്ലാ വിഭാഗക്കാര്‍ക്കും ഗുണമേന്മയുള്ള ചികിത്സ കിട്ടണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അര്‍ബുദചികിത്സാ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് – ഡോ. അരുണ്‍ ആര്‍ വാര്യര്‍, റേഡിയേഷന്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദുര്‍ഗ്ഗാ പൂര്‍ണ്ണ , ന്യൂക്ലിയര്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാഗോസ് ജി.എസ്. ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റേഡിയേഷന്‍ ചികിത്സയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും 0484 6699306 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ കീമോതെറാപ്പി സേവനങ്ങള്‍ക്ക് 8111998219 എന്ന നമ്പറിലും വിളിക്കാം.

 

TAGS: Aster Medcity |