സി ഐ ഐ അങ്കമാലിയില്‍ 500 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം തുറന്നു

Posted on: June 2, 2021

അങ്കമാലി : അങ്കമാലി അഡക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് 500 കിടക്കകളുള്ള കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രം തുറന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് ഈ കേന്ദ്രം സ്ഥാപിച്ച സി.ഐ.ഐ. യുടെ നടപടിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ബെന്നി ബഹനാന്‍ എം.പി., ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സി.ഐ.ഐ. കേരള ചെയര്‍മാനും ബ്രാഹ്മിന്‍സ് ഫുഡ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായശ്രീനാഥ് വിഷ്ണു, സി.ഐ.ഐ. കേരള വൈസ് ചെയര്‍മാനും കാന്‍കോര്‍ ഇന്‍ഗ്രിഡിയന്റ്‌സ് സി.ഇ.ഒ.യുമായ ജീമോന്‍ കോര തുടങ്ങിയവര്‍ പങ്കെടുത്തു. ചികിത്സാ കേന്ദ്രത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വാര്‍ഡുകളുണ്ട്. കോവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ഡിഫിബ്രിലേറ്ററുകള്‍, എക്‌സ്-റേ ജി.ഇ., മള്‍ട്ടിപാര മോണിറ്റര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളുമുണ്ട്. പദ്ധതിക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാനും സി.ഐ.ഐ. 2.2 കോടി രൂപ ചെലവിട്ടു.

ഇന്‍ഫോസിസ് ഫൗണ്ടഷന്‍, യു.എസ്. ടെക്‌നോളജി ഇന്റര്‍നാഷണല്‍, ഐ.ബി.എസ്. സോഫ്‌റ്റ്വേര്‍, മുത്തൂറ്റ്
ഫിന്‍കോര്‍പ്പ്, ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്, ഫെഡറല്‍ ബാങ്ക്, സിന്തെറ്റ് ഇന്‍ഡസ്ട്രീസ്, കാന്‍കോര്‍ ഇന്‍ഗ്രിഡിയന്റ്‌സ്, സണ്‍ടെക് ബിസിനസ് സൊലൂഷന്‍സ്, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് എന്നീ പത്ത് സ്ഥാപനങ്ങളാണ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കിയത്.

 

TAGS: CII |