മീര ഹരിദാസും സിന്ധുജ ആർ. വർമയും ഐ ഡബ്ല്യു എൻ കേരള ചാപ്റ്റർ ഭാരവാഹികൾ

Posted on: March 29, 2021

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിക്ക് (സി.ഐ.ഐ.) കീഴിലുള്ള വനിതാ സംഘടനയായ ഇന്ത്യന്‍ വുമന്‍ നെറ്റ്വര്‍ക്കിന്റെ (ഐ.ഡബ്ല്യു.എന്‍.) കേരള ഘടകത്തിന് പുതിയ ഭാരവാഹികള്‍.

ഐ.ഡബ്ല്യു.എന്‍. കേരളയുടെ ചെയര്‍വുമന്‍ ആയി വെര്‍കെന്നര്‍ ബിസിനസ് അസോസിയേറ്റ്സ് ഡയറക്ടര്‍ മീര ഹരിദാസിനെ തിരഞ്ഞെടുത്തു. വൈസ് ചെയര്‍വുമന്‍ ആയി അന്റാര കണ്‍സള്‍ട്ടന്‍സി ഡോ. സിന്ധുജ ആര്‍. വര്‍മയും തിരഞ്ഞെടുക്കപ്പെട്ടു.

സ്ത്രീകളുടെ പ്രൊഫഷണല്‍-പേഴ്സണല്‍ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കികൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.ഡബ്ല്യു.എന്‍.