കെ ജി ബാബുരാജിനെ മലയാളി ബിസിനസ് ഫോറം ആദരിച്ചു

Posted on: January 27, 2021

മനാമ: പ്രവാസികള്‍ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ച കെ ജി ബാബുരാജിനെ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം ഭാരവാഹികള്‍ ആദരിച്ചു.

ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിസിനസ് ഫോറം ട്രഷറര്‍ റിയാസ് തരിപ്പയില്‍, രക്ഷാധികാരി സക്കരിയ പി പുനത്തില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി അനീഷ് എന്നിവര്‍ പങ്കെടുത്തു. സത്യന്‍ പേരാമ്പ്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

TAGS: K G Baburajan |