പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ ഡോ. രവി പിള്ള ആശംസയറിയിച്ചു

Posted on: December 31, 2020

മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ പ്രധാനമന്ത്രിപദം ഏറ്റെടുത്ത കിരീടാവകാശി ഹിസ് റോയല്‍ ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പ്രമുഖ വ്യവസായിയും ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. രവിപിള്ള ആശംസയറിയിച്ചു.

രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും പുരോഗതിക്കും വികസനത്തിനുമായി പ്രവര്‍ത്തിക്കാന്‍ പ്രിന്‍സ് സല്‍മാനു കഴിയട്ടെയെന്നും ഹമദ് രാജാവ് അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ രാജ്യം
പുരോഗതിയില്‍നിന്നു പുരോഗതിയിലേക്കു കുതിക്കട്ടെയെന്നും രവി പിള്ള ആശംസിച്ചു.

രാജ്യം നാല്‍പത്തിയൊമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്ന പ്രിന്‍സ് സല്‍മാന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നുവെന്നും രവി പിള്ള സന്ദേശത്തില്‍ സൂചിപ്പിച്ചു. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതില്‍ പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് മുന്നേറാനുള്ള കഴിവ് പ്രിന്‍സ് സല്‍മാന് എന്നുമുണ്ടാകുമെന്നു ഹമദ് രാജാവ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പ്രിന്‍സ് സല്‍മാനെ അഭിനന്ദിച്ചുകൊണ്ടുള്ള രാജകുടുംബാംഗങ്ങളുടെയും വിവിധ മന്ത്രിമാരുടെയും നയതന്ത്രപ്രമുഖരുടേയും ആശംസാപ്രവാഹം തുടരുകയാണ്.