സല്‍മാന്‍ രാജകുമാരന്‍ ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രി

Posted on: November 13, 2020

മനാമ : ബഹ്റൈനില്‍ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ നിയമിച്ചുകൊണ്ട് ഭരണാധികാരി ഹമദ് രാജാവ് ഉത്തരവിട്ടു.

നിയമന ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചശേഷം പ്രാബല്യത്തിലാകും. പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തെത്തുടര്‍ന്നാണ് പുതിയ നിയമനം.