ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

Posted on: November 11, 2020

മനാമ : ബഹ്‌റൈൻ: ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ്‌ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (84) അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അമേരിക്കയിലായിരുന്നു അന്ത്യം. മയോ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. മൃതദേഹം ബഹ്‌റൈനിലേക്ക് കൊണ്ടു വന്ന ശേഷമായിരിക്കും കബറടക്കം. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നിർദേശ പ്രകാരം ബഹ്‌റൈൻ റോയൽ കോർട്ട് ആണ് ഇക്കാര്യമറിയിച്ചത്.

പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തികെട്ടി. സർക്കാർ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം പ്രവർത്തിക്കില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ചവരിൽ പ്രമുഖനാണ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ.