ലുലു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലും ആപ്പും ലോഞ്ച് ചെയ്തു

Posted on: October 10, 2019

മനാമ : ലുലു ഷോപ്പിംഗ് പോർട്ടലിന്റെയും ആപ്പിന്റെയും ലോഞ്ചിങ് വർണ്ണാഭമായ ചടങ്ങിൽ നടന്നു. 20,000 ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്ന ലളിതമായ നടപടിക്രമങ്ങളാണ് ലുലു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിലൂടെയും ആപ്പിലൂടെയും സജ്ജീകരിച്ചിരിക്കുന്നത്.

റാംലി മാളിൽ നടന്ന ചടങ്ങിൽ വ്യവസായ, വ്യാപാര, ടൂറിസം മന്ത്രാലയം കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് കമ്പനീസ് അണ്ടർ സെക്രട്ടറി അലി അബ്ദുൽ ഹുസൈൻ മക്കി, വ്യാപാര, വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ആൻഡ് സർവീസിലെ അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് മുഹമ്മദ് അൽ അഷറഫ്, വ്യവസായ, വ്യാപാര, ടൂറിസം മന്ത്രാലയം ഇൻഫർമേഷൻ സിസ്റ്റം ഡയറക്ടർ മറം മുക്താർ അൽമഹ്മീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി, ഡയറക്ടർ ജുസർ രൂപവാല എന്നിവർ സംബന്ധിച്ചു. ഏറ്റവും മികച്ച രീതിയിലുള്ള ബുക്കിംഗ്, വിതരണ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇതിനായി പരിശീലനം നേടിയവരും വിദഗ്ധരുമായ ടീമാണ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഷോപ്പിംഗ് പോർട്ടലിന്റെയും ആപ്പിന്റെയും ഭാഗമായി സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനവ്യൂഹങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.