എം ജി യൂണിവേഴ്‌സിറ്റിക്ക് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഒരു കോടി രൂപയുടെ അവാർഡ്

Posted on: March 8, 2022

കോട്ടയം : എംജി യൂണിവേഴ്‌സിറ്റിക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം. വിദ്യാര്‍ഥികളുടെയും ഗവേഷ
കരുടെയും നൂതന ആശയങ്ങളെ അവയുടെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിധം സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്‍കി വരുന്ന സഹായങ്ങളും പ്രാത്സാഹനവും കണക്കിലെടുത്ത് ഒരു കോ
ടി രൂപയുടെ ക്യാഷ് അവാര്‍ഡാണ് മിഷന്‍ യൂണിവേഴ്‌സിറ്റിക്കു നല്‍കിയിരിക്കുന്നത്.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തൊഴിലന്വേഷകര്‍ എന്നനിലയില്‍ നിന്നും സംരംഭകരും തൊഴില്‍ ദാതാക്കളുമായി പരിവര്‍ത്തനം ചെയ്യുന്നതിന് യുണിവേഴ്‌സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ നിരവധി പദ്ധതികള്‍ നടത്തി വരുന്നുണ്ട്. ഒരേ സമയം വാണി
ജ്യ സാധ്യതകളുള്ള ഗവേഷണ പദ്ധതികള്‍ വിജയകരമായി ഏറ്റെടുക്കുന്നതിനും അതിനനുയോജ്യമായ വിധത്തില്‍ സംരംഭകരെ വാര്‍ത്തെടുക്കുന്നതിനു മുള്ള പരിപാടികളാണ് യുണിവേഴ്‌സിറ്റി നടപ്പിലാക്കി വരുന്നത്.

പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന ഐഇഡിസി ‘ ഉച്ചകോടിയില്‍ തുകയായ ഒരു കോടി രൂപയുടെ ചെക്ക് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രോജകട് ഡയറക്
ടര്‍ പി. മുഹമ്മദ് റിയാസില്‍നിന്നും യൂണിവേഴ്‌സിറ്റി ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍സമ്മാന ഡോ. ഇ. കെ. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി.

ഗവേഷണ പദ്ധതികളെ വിപണിയുമായി ബന്ധിപ്പിച്ച് പുതിയ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കുകയും അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യൂണിവേഴ്‌സിറ്റിയെ നവകേരളത്തിന്റെ ഇന്നോവേഷന്‍ ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ക്കാണ് അവാര്‍ഡ് തുക വിനിയോഗിക്കുക.