പിണറായി വിജയൻ 573 വോട്ടുകൾക്ക് ലീഡ് ; എൽഡിഎഫ് 82, യുഡിഎഫ് 56, എൻഡിഎ 2

Posted on: May 2, 2021

കൊച്ചി : വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് 82 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. യുഡിഎഫ് 56 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്. പിണറായി വിജയൻ 573 വോട്ടുകൾക്ക് ലീഡ് തുടരുകയാണ്.

എൻഡിഎ സ്ഥാനാർത്ഥികളായ ഇ. ശ്രീധരൻ (പാലക്കാട്), കുമ്മനം രാജശേഖരനും (നേമം) ലീഡ് ചെയ്യുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥികളായ എം.എം മണി (ഉടുമ്പൻചോല), കാരാട്ട് റസാഖ് (കൊടുവള്ളി)

യുഡിഎഫ് സ്ഥാനാർത്ഥികളായ സിറിയക് ജോസഫ് (പീരുമേട്) ധർമ്മജൻ ബോൾഗാട്ടി (ബാലുശേരി) തുടങ്ങിയവർ ലീഡ് ചെയ്യുന്നു.